മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെ തെക്കന്‍ തിരുവിതാംകൂറില്‍ നിന്നുള്ള മുന്‍കാല പ്രവര്‍ത്തകരായ സുവിശേഷകരുടെയും (വിരമിച്ച സുവിശേഷകര്‍) കുടുംബ പെന്‍ഷന്‍ സ്വീകരിക്കുന്നവരുടെയും ഒരു ക്രിസ്തുമസ് കൂടിവരവ് 2024 ഡിസംബര്‍ 17-ാം തീയതി ചൊവ്വാഴ്ച രാവിലെ 10.30 ന് കാട്ടാക്കട വയോജനമന്ദിരത്തില്‍ നടന്നു. മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വാ മുഖ്യ സന്ദേശം നൽകി. കരസ്പോണ്ടൻസ് സെക്രട്ടറി പ്രൊഫ. എബ്രഹാം പി.മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വർഗീസ്, മാനേജ് കമ്മിറ്റി അംഗങ്ങളായ ശ്രീ.പി. പി. അച്ചൻകുഞ്, ഇവാ. മാത്യു ജോൺ, ഇവാ. സെൽവരാജ് എന്നിവരും, റവ. രാജീഷ് മാത്യു, റോണി കെ ഐപ്പ്, റവ. സജി. എ, സുവിശേഷകരായ ഇവാ. രാജു മാത്യു, ഇവാ. റോബർട്ട് എന്നിവർ പ്രസംഗിച്ചു.