മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെ ജന്മഗൃഹമായ കല്ലിശ്ശേരി കടവില്‍ മാളികയിലെ ക്രിസ്തുമസ്-പുതുവത്സരാഘോഷത്തില്‍ (26/12/2024) മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ മുഖ്യസന്ദേശം നല്‍കുന്നു. എല്‍.എ.സി. പ്രസിഡന്റ് റവ. ജാക്‌സണ്‍ ജോസഫ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സംഘം സഞ്ചാര സെക്രട്ടറി റവ.ജിജി വറുഗീസ്, ട്രഷറാര്‍ ഡോ. എബി തോമസ് വാരിക്കാട്, പ്രൊഫ.ഡോ. അജിത്ത് വറുഗീസ് ജോര്‍ജ്ജ്, റവ. റ്റി.എസ്. ഫിലിപ്പ്, റവ.കെ.എ.തോമസ്, റവ.ബെന്നി ഈപ്പന്‍ മാത്യു, ഇവാ. ജയിംസ് വറുഗീസ് എന്നിവര്‍ വിവിധ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി. ഉമയാറ്റുകര മാര്‍ത്തോമ്മ ചര്‍ച്ച്, ഓതറ സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ചര്‍ച്ച് എന്നീ ഗായകസംഘങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചു.