മാരാമണ്‍ കണ്‍വന്‍ഷൻ പന്തലിന്റെ കാൽനാട്ട് നടന്നു

Feb: 11 to 18

129-ാ മത് മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ട് മാരാമണ്‍ മണല്‍പ്പുറത്ത് മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു. മാറുന്ന ലോകത്തിലെ വെല്ലുവിളികള്‍ക്ക് അനുസരിച്ച് ആദ്ധ്യാത്മിക മേഖലയില്‍ സംഗതമായ മാറ്റങ്ങള്‍ക്ക് ക്രിസ്തീയ സമൂഹം ഒരുങ്ങേണ്ടതുണ്ട് എന്ന് മെത്രാപ്പോലീത്താ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പാ, മാത്യൂസ് മാർ സേറാഫിം എപ്പിസ്കോപ്പാ എന്നിവർ സഹകാർമികത്വം വഹിച്ചു. സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെകട്ടറി റവ. എബി കെ. ജോഷ്വാ, സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ,സുവിശേഷ പ്രസംഗ സംഘം ലേഖക സെക്രട്ടറി പ്രൊഫ. ഏബ്രഹാം പി.മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വർഗ്ഗീസ്, ട്രഷറര്‍ ഡോ. എബി തോമസ് വാരിക്കാട്, വികാരി ജനറല്‍ റവ.ജോര്‍ജ് മാത്യു, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, സഭാ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, തോട്ടപ്പുഴശ്ശേരി പഞ്ചായത്തു പ്രസിഡന്റ് സി.എസ്. ബിനോയ്, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റോയി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാറാമ്മ സാജൻ, അനീഷ് കുന്നപ്പുഴ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി. ഈശോ, സാലി ഫിലിപ്പ് എന്നിവരും മീറ്റിംഗിൽ പങ്കെടുത്തതായി കൺവീനർമാരായ അഡ്വ. ജേക്കബ് ജോൺ കരിക്കം, തോമസ് കോശി എന്നിവർ അറിയിച്ചു.

മാരാമണ്‍ കണ്‍വന്‍ഷന്‍ 2024 ഫെബ്രുവരി 11 മുതല്‍ 18 വരെയുള്ള ദിവസങ്ങളിൽ മാരാമൺ മണൽ പുറത്ത് നടക്കും. ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന വിശാലമായ പന്തലിന്റെ നിര്‍മ്മാണത്തിന് പമ്പാ നദിയുടെ തീരത്തെ മണല്‍ത്തിട്ടയില്‍ തുടക്കം കുറിച്ചു. പമ്പാ നദിക്ക് കുറുകെ പ്രത്യേകം തയ്യാറാക്കുന്ന നടപ്പാലങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. കൺവൻഷന്റെ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങൾ സുവിശേഷ പ്രസംഗ സംഘം മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. മാനേജിംഗ് കമ്മറ്റി അംഗങ്ങളായ റ്റിജു എം. ജോർജ്ജ്, പി.പി. അച്ചൻ കുഞ്ഞ്, ജിബു തോമസ് ജോണ്‍, ജോര്‍ജ്ജ് കെ. നൈനാന്‍, അനി കോശി ചാക്കോ, റവ. ബാബു. റ്റി, റവ. ബനോജി കെ. മാത്യു, ഇവാ. ദാസൻ കുഞ്ഞ്, ഗീതാ മാത്യു, റവ. ജോൺ നോക്സ്, ജോസ് പി. വയയ്ക്കൽ, പി.കെ. കുരുവിള, ലീലാമ്മ മാത്യു, ഇവാ. മാത്യു ജോൺ, റവ. റൊണാൾഡ് രാജു, സുബി തമ്പി, തോമസ് ജോർജ്ജ്, റവ. തോമസ് കുര്യൻ അഞ്ചേരി എന്നിവരും ജനപ്രതിനിധികളും കോഴഞ്ചേരി, മാരാമണ്‍ പ്രദേശങ്ങളിലെയും മറ്റു ഇടവകകളിലെയും വൈദികരുടെ നേതൃത്വത്തില്‍ വലിയ ഒരു വിശ്വാസ സമൂഹം കാല്‍നാട്ട് സംഗമത്തില്‍ പങ്കെടുത്തു.